Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

നെടുമങ്ങാട്: ചരിത്രത്തിൽ ആദ്യമായി നെടുമങ്ങാട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. നെടുമങ്ങാട് ഓൺലൈനും സൃഷ്ടി ചിത്രകലാസംഘവും സംയുക്തമായി സഘടിപ്പിക്കുന്ന Ncut (Nedumangad Cinema Utmost Theater) ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലും പ്രദർശന വിഭാഗത്തിലുമായി രണ്ട് മേഖലയിലാണ്‌ പ്രദർശനം. എല്ലാ നന്മകളേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച നെടുമങ്ങാടിന്റെ സാംസ്കാരിക ഭൂമിക ഈ ഹ്രസ്വചിത്രോത്സവവും നിറഞ്ഞ മനസ്സോടെ ഉൾക്കൊള്ളുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. നാളിതുവരെ നൽകിയ നിസീമ സഹകരണത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ പരിപാടിയുടെ മഹനീയ വിജയത്തിന്‌ പങ്കാളികളാകുവാൻ നിങ്ങളേയും ക്ഷണിക്കുന്നു. 




എൻ കട്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ നിബന്ധനകളും രെജിസ്ട്രേഷൻ ഫോമും ഡൌൺലോഡ് ചെയ്യുവാൻ ക്ലിക്ക് 






Post a Comment

0 Comments