വിതുര: ചേന്നൻപാറയിൽ ബൈക്കിൽ കാറിടിച്ചു ബെെക്ക് യാത്രികന് ദാരുണാന്ത്യം. ചേന്നൻപാറ സ്വദേശി ഷൈജു (45) ആണ് മരണപ്പെട്ടത്. പൊന്മുടി ഭാഗത്തുനിന്നും എത്തിയ കാർ ചേന്നൻപാറയ്ക്ക് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഷൈജുവിനെയും മക്കളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെയും മക്കളെയും ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന മക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത മകന്റെ നില ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. ഷൈജു ഡ്രൈവറാണ്. ഭാര്യ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ രാജീവ് ഗാന്ധി ലാബിലെ ജീവനക്കാരിയാണ്. ഷൈജുവിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.