തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് ഇതിലുള്ളത്.
പ്രധാന നേട്ടങ്ങൾ:
നേരിട്ടുള്ള ഇറക്കുമതി:
മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ ഇറക്കുമതിക്കാർക്ക് ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാം.
സമയവും ചെലവും ലാഭിക്കാം:
സമയവും ചെലവും ലാഭിക്കാം:
ചരക്കുനീക്കത്തിലെ സമയവും ചെലവും കുറയുന്നതിനൊപ്പം ലോജിസ്റ്റിക്സ് മേഖലയിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനാകും.
പുതിയ തൊഴിലവസരങ്ങൾ:
പുതിയ തൊഴിലവസരങ്ങൾ:
കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ തുടങ്ങിയ മേഖലകളിൽ തെക്കൻ ജില്ലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
കഴിഞ്ഞ ഓഗസ്റ്റിൽ ഗേറ്റ്‌വേ ട്രാഫിക് ഉദ്ഘാടനം ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് വലിയ നേട്ടമാണെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന കവാടമായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. കണ്ടെയ്നർ നീക്കം സജീവമാകുന്നതോടെ ലോജിസ്റ്റിക്സ് കമ്പനികളുടെ വരവും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തിക്കാൻ മുൻകൈയെടുത്ത യുവസംരംഭകരെയും എം.എൽ.എ അഭിനന്ദിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.