Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാതായതായി

വട്ടപ്പാറ: വേറ്റിനാട്ട് കനത്ത മഴയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. കുറ്റിയാണി സ്വദേശി വിദ്യാധരൻ (65) എന്നയാളെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.


​വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ വൈകുന്നേരം ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയിരുന്നതാണ് അപകടത്തിന് കാരണമായത്. ഓട്ടോറിക്ഷ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിദ്യാധരൻ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്.

​വെഞ്ഞാറമൂട് പോലീസ്, ഫയർഫോഴ്സ്, സ്കൂബ ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നാല് മണിക്കൂറിലധികം നീണ്ട തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും വെളിച്ചമില്ലായ്മയും കാരണം ആദ്യഘട്ട തിരച്ചിൽ അവസാനിപ്പിച്ചു. തോടിന് ശക്തമായ ഒഴുക്കുള്ളതും നിരവധി കൈവഴികളുള്ളതും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്. നാളെ രാവിലെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments