നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിനും പൊതുജനങ്ങൾക്ക് വൃത്തിയും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി ഹെൽത്ത് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ആഴ്ചയിൽ മൂന്നുദിവസം ഹോട്ടൽ പരിശോധനയും രാത്രികാല സ്ക്വാഡുകളുടെ പ്രവർത്തനവും നടത്താൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ ഖരമാലിന്യ സംസ്കരണ നിയമപ്രകാരം പിഴ ചുമത്തുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു. കൂടാതെ, നിക്ഷേപിച്ച മാലിന്യങ്ങൾ കുറ്റക്കാരെക്കൊണ്ടുതന്നെ തിരികെ എടുപ്പിച്ച് പ്രസ്തുത സ്ഥലങ്ങൾ ശുചീകരിച്ചു. കുട്ടികളുടെ കൊട്ടാരത്തിന് സമീപം, ചെന്തിപ്പൂര്, പൂവത്തൂർ റോഡ്, ടവർ ജംഗ്ഷനിലെ പാറക്കുളം എന്നിവിടങ്ങളിൽ മാലിന്യം തള്ളിയ കുളവികോണം, വട്ടപ്പാറ, നാലാഞ്ചിറ സ്വദേശികളായ വാഹന ഉടമകൾക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.