Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഹോട്ടലുകളിൽ പരിശോധന; ന്യൂനതകൾ പരിഹരിക്കാൻ കർശന നിർദേശം

നെടുമങ്ങാട്: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് ടൗൺ, എസ് യു ടി വേങ്കോട്, പഴകുറ്റി, നെട്ട എന്നിവിടങ്ങളിലെ 17 ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സൂര്യ ഹോട്ടൽ, സെൻട്രൽ പ്ലാസ, എസ് യു ടി ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബേക്കറി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. തുടർന്ന് പിഴ ചുമത്തുകയും അടുക്കളകൾ പൂട്ടിയിടുകയും ചെയ്തു. പിന്നീട് നടത്തിയ തുടർപരിശോധനകളിൽ ന്യൂനതകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.


നഗരസഭാ നിവാസികൾക്ക് ആരോഗ്യകരമായ ഭക്ഷണവും ശുചിത്വമുള്ള അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു എന്നിവർ പറഞ്ഞു.

​ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സബിത ബി.എസ്, രാജേശ്വരി ആർ.വി, ഷീന എൽ, മീര എൽ എന്നിവർ നേതൃത്വം നൽകി. രാത്രികാല പരിശോധനകൾക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൃഷ്ണകുമാർ, ക്ലീൻ സിറ്റി മാനേജർ രാംകുമാർ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments