
ലോകം ഇന്ന് ഒരു ഗ്ലോബൽ വില്ലേജായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എൽ.പി, യു.പി സ്കൂളുകളിലും 'ഡിജിറ്റൽ സ്ക്വയർ' സജ്ജമാക്കും. കൂടാതെ ഈ അധ്യയന വർഷം മുതൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "എറൈസ്" (ARISE) എന്ന പേരിൽ നിർമിത ബുദ്ധി (AI) പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
വിദ്യ പകർന്നുകൊണ്ട് നാടിന്റെ സരസ്വതി ക്ഷേത്രങ്ങളായി മാറിയ സർക്കാർ സ്കൂളുകൾ നാട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണ്. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഏറ്റവും മികവോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും തങ്ങളുടെ ഓർമകൾ പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ജ്യോതി ബി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.ആർ. ഷൈജു, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.വി. രേഷ്മ, വാർഡ് അംഗം അശ്വതി ഷിജു തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.