
സോഷ്യൽ മീഡിയ വഴി ഏനാത്ത് പ്രവർത്തിക്കുന്ന 'ടാലന്റ് ടോപ്പേഴ്സ്' എന്ന ഏജൻസിയുടെ പേരിൽ പരസ്യം നൽകിയാണ് ഇവർ യുവാക്കളെ വലയിലാക്കിയിരുന്നത്. കാട്ടാക്കട സ്വദേശിയായ യുവാവിന് ഇസ്രായേൽ വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 8.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിലവിൽ ഇവരെ പോലീസ് പിടി കൂടിയത്.
പ്രതികൾക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. തോമസ് മുൻപ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇതുകൂടാതെ കൊട്ടാരക്കര, ഈരാറ്റുപേട്ട, പേരൂർക്കട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്.
ദമ്പതികളുടെ അറസ്റ്റ് വിവരമറിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൂടുതൽ തട്ടിപ്പ് ഇരകളുടെ പരാതികൾ പ്രവഹിക്കുകയാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.