Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വഞ്ചുവം നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം: റോഡ് നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു

നെടുമങ്ങാട്: വഞ്ചുവം വാർഡിലെ വഞ്ചുവം കൂപ്പ്-തേക്കുമൂട് റോഡ്, കൂപ്പ്-വെള്ളംകെട്ടുപാറ റോഡ് എന്നിവയുടെ ദീർഘനാളത്തെ പുനരുദ്ധാരണ ആവശ്യത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു. പ്രദേശവാസികൾ പതിറ്റാണ്ടുകളായി നേരിട്ടുകൊണ്ടിരുന്ന കടുത്ത യാത്രാദുരിതത്തിനാണ് ഇതിലൂടെ പരിഹാരമാകാൻ പോകുന്നത്.



​സുധീർഷ പാലോട് എം.എൽ.എയുടെയും സർക്കാരിന്റെയും നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി റോഡ് നിർമ്മാണത്തിനായുള്ള ആദ്യഘട്ട നടപടികൾക്ക് തുടക്കമായി. നെടുമങ്ങാട് എ.ഇ സ്ഥലത്തെത്തി റോഡുകളുടെ എസ്റ്റിമേറ്റ് എടുക്കുകയും മേൽനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

​ഈ രണ്ടു പ്രധാന റോഡുകളും തകർന്നു തരിപ്പണമായ അവസ്ഥയിലായിരുന്നതിനാൽ പ്രദേശവാസികൾക്കും വാഹനയാത്രികർക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതോടെ സാങ്കേതികവും ഭരണാനുമതിയുമായുള്ള ബാക്കി നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് പണി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments