നഗരിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കൂറ്റൻ മതിൽ ഇന്നലെ രാത്രിയോടെ ഇടിഞ്ഞുവീണു. അപകടത്തിൽ നഗരിക്കുന്ന് കൃഷ്ണധേയത്തിൽ ബിനിലിന്റെ വീടിന്റെ ഒരു വശവും സമീപത്ത് പാർക്ക് ചെയ്തിരുന്ന ടൂവീലറും തകർന്നു. അപകടസമയത്ത് ബിനിലും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് ഇനിയും മണ്ണടിച്ചിൽ ഭീഷണിയുള്ളതിനാൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നിർദ്ദേശപ്രകാരം കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
നെടുമങ്ങാട് ഗവ. ടൗൺ എൽപി സ്കൂളിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞുവീണ് പൊയ്കക്കുഴി സ്വദേശി സരസ്വതിയുടെ വീടിന് വൻ നാശനഷ്ടമുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സ്കൂൾ മതിലിന്റെ അവശിഷ്ടങ്ങൾ പതിച്ച് വീടിന്റെ ശുചിമുറിയും പൈപ്പ് ലൈനുകളും പൂർണ്ണമായി തകർന്നു. സരസ്വതിയും കുടുംബവും അപകടസമയത്ത് വീടിന് പുറത്തുനിന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഫയർഫോഴ്സും നഗരസഭയും ചേർന്ന് മണ്ണും കരിങ്കല്ലും നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് കോളേജിന് സമീപമുള്ള സ്വാഭാവിക ചാല് ജെസിബി ഉപയോഗിച്ച് നികത്തിയതിനെ തുടർന്ന് മഴവെള്ളം കവിഞ്ഞൊഴുകി കർഷകനായ രാജേന്ദ്രന്റെ പുരയിടത്തിൽ വെള്ളം കയറി. പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയിരുന്ന ചീര, മരച്ചീനി തുടങ്ങിയ വിളകൾ പൂർണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്.
പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാരും ദുരിതബാധിതരും ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.