Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽ കാണാതായ വിദ്യാധരനായുള്ള തിരച്ചിൽ പുനരാരംഭിച്ചു


വട്ടപ്പാറ: കനത്ത മഴയെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വട്ടപ്പാറ സ്വദേശി വിദ്യാധരനായുള്ള തിരച്ചിൽ ഫയർഫോഴ്സ് പുനരാരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് ഫയർഫോഴ്സും സ്‌കൂബ ടീമും പ്രദേശത്ത് തിരച്ചിൽ ശക്തിപ്പെടുത്തിയത്.


ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യയോടൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാധരൻ. പ്രദേശത്ത് പെയ്ത കനത്ത മഴയിൽ വഴിയിലുണ്ടായിരുന്ന ചെറിയ കൈത്തോട് കവിഞ്ഞൊഴുകുകയും റോഡും തോടും വേർതിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളത്തിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് പതിച്ചത്.

അപകടത്തെ തുടർന്ന് ഒഴുക്കിൽപ്പെട്ട ഭാര്യ മരത്തിന്റെ വേരിൽ പിടിച്ച് കിടന്നതിനാൽ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തുനിന്നും ഓട്ടോറിക്ഷ ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നെങ്കിലും ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം വിദ്യാധരനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വീണ്ടും തിരച്ചിൽ ആരംഭിച്ചത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments