Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഓപ്പറേഷൻ തണ്ടർ: 5 ലിറ്റർ മദ്യവുമായി ഒരാളെ നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി

നെടുമങ്ങാട്: 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി 5 ലിറ്റർ മദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയടി തച്ചൻകോട് നാലാംകല്ല് റോഡരികത്ത് വീട്ടിൽ ശ്രീലാലിനെയാണ് (52) നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്. മലയടി, തച്ചൻകോട് മേഖലകളിൽ നടത്തിയ എക്സൈസ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്.



എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നന്ദു തേജസ്, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എസ്. ബിജു, പ്രിവന്റീവ് ഓഫീസർ സജിത്ത് ആർ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, മുഹമ്മദ്‌ അസർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments