Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ 'പോഷൺ മാഹ്' ആചരണവും കുഞ്ഞൂണ് ചടങ്ങും സംഘടിപ്പിച്ചു

നെടുമങ്ങാട്: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പ്, വെള്ളനാട് അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട്, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'പോഷൺ മാഹ് 2026' ആചരണവും കുഞ്ഞൂണ് ചടങ്ങും സംഘടിപ്പിച്ചു. സമൂഹത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. എ. കാസിം ഉദ്ഘാടനം ചെയ്തു.


​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു.

​പോഷൺ മാഹ് ആചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ആറു മാസം പൂർത്തിയായ മുഴുവൻ കുഞ്ഞുങ്ങൾക്കുമായി പ്രത്യേക 'കുഞ്ഞൂണ്' പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് ആദ്യമായി കുറുക്ക് നൽകുന്ന അന്നപ്രാശന ചടങ്ങ് ഏറെ ശ്രദ്ധേയമായി.

​ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഒ. എസ്. ലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബബിത, വാർഡ് മെമ്പർമാരായ പുളിമൂട് സുനിൽ കുമാർ, ഷീജ ജയൻ, ശ്രീകുമാരി, പി. ഉഷ, അക്ഷയ് ചന്ദ്രൻ, ഇ. കെ. പ്രേം രാജ്, സി.ഡി.പി.ഒ. സൗമ്യ റാണി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ വിദ്യ, കുടുംബശ്രീ ചെയർപേഴ്സൺ ശോഭകുമാരി, അങ്കണവാടി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments