
ദിനുചന്ദ്രൻ, ചിഞ്ചു എന്നീ പ്രതികൾ വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. കേസ്സിലെ ഒന്നാം പ്രതിയും സംഘം പ്രസിഡന്റുമായിരുന്ന മോഹന കുമാർ കേസ്സുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് തൂങ്ങി മരണപ്പെടുകയുണ്ടായി. മോഹനകുമാറിന്റെ സഹോദരൻ്റെ ഭാര്യയും സെക്രട്ടറിയുമായിരുന്ന രാഖി ഉൾപ്പെടെ ഈ കേസ്സിൽ ഉൾപ്പെട്ട 20 ഓളം പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഈ കേസ്സ് നിലവിൽ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഐവിയിലെ പോലീസ് സൂപ്രണ്ട് അശ്വതി ജിജി ഐപിഎസിന്റെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ.കെ. ഷെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.