പനവൂർ: പനവൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണയം മേലേ പാണയം കിഴക്കുംകര പുത്തൻ വീട്ടിൽ മാധവി അമ്മ (93), മകൾ സുധാഭായി (71) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധവി അമ്മ വാർധക്യസഹജമായ അവശതകൾ മൂലവും, മകൾ ആസിഡ് ഉള്ളിൽ ചെന്നുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്.
അമ്മയും മകളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.

കുറച്ചുകാലമായി മാധവി അമ്മ കിടപ്പിലായതിനെ തുടർന്ന് സുധാഭായി മാനസികമായി ഏറെ തളർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സമീപത്തുതന്നെ താമസിക്കുന്ന മാധവി അമ്മയുടെ മകൻ മോഹനന്റെ ഭാര്യ തങ്കമണി, രാവിലെ പാൽ വാങ്ങാൻ പോകുന്നതിനിടയിൽ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ തങ്കമണിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മാതാവിന്റെ മരണത്തിൽ മനംനൊന്ത് മകൾ ആസിഡ് കഴിച്ചു ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞതിനെ തുടർന്ന് പാലോട് പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു. മോഹനൻ നായർ, രാമചന്ദ്രൻ നായർ, ബാബുക്കുട്ടൻ നായർ, ഗീതാകുമാരി, ചന്ദ്രിക എന്നിവരാണ് പരേതയായ മാധവി അമ്മയുടെ മറ്റ് മക്കൾ.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.