Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് കുളവിക്കോണത്ത് വൻ തീപിടുത്തം; എട്ടോളം യൂണിറ്റ് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീയണച്ചത്



​നെടുമങ്ങാട്: കുളവിക്കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രണ്ട് വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് തുണിക്കടകൾ കത്തിനശിച്ചു. റോജ, കോക്ക്ടെയിൽ എന്നീ രണ്ട് തുണിക്കടകളിലാണ് വൈകീട്ട് ആറരയോടെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിൽ ഉണ്ടായിരുന്ന മൊബൈൽ കടയും ഒരു ജൂവലറിയും തീപിടിച്ചു.



രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന റോജ, കോക്ക്ടെയിൽ ഈ കടകൾ അടുത്തടുത്തായതിനാൽ തീ വളരെ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നെടുമങ്ങാട് (3) വിതുര (1), വെഞ്ഞാറമൂട് (2), ചെങ്കൽചൂള (2) എന്നീ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനകൾ എത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

​ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വൻതോതിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കത്തിനശിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായതാണ് പ്രാഥമിക വിലയിരുത്തൽ. സംഭവസ്ഥലത്ത് അധികൃതർ എത്തി പരിശോധനകൾ നടത്തിവരികയാണ്.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments