സുഹൃത്തിന്റെ ഇന്ധനം തീർന്ന് വഴിയിലായ ബൈക്കിന് പെട്രോൾ വാങ്ങാൻ വട്ടപ്പാറയിലേക്ക് പോകുകയായിരുന്നു ഇവർ. രാഹുലാണ് ബൈക്ക് ഓടിച്ചിരുന്നത്.ബൈക്കിന്റെ ഡ്രം പൊട്ടി നിയന്ത്രണം വിട്ട് ഇരുവരും സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണു. സുരാജിന്റെ തലക്കും രാഹുലിന്റെ കാലിലും നട്ടെല്ലിലും പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരാജ് അർദ്ധരാത്രിയോടെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഞായർ വൈകിട്ടോടേ സംസ്കരിച്ചു. അച്ഛൻ: കെ രാജേന്ദ്രൻ (റിട്ട.ഡ്രൈവർ, ദേശാഭിമാനി). അമ്മ: സുമ.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.