Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നാളെയും മറ്റന്നാളും നെടുമങ്ങാട് കുടിവെള്ള വിതരണം മുടങ്ങും

നെടുമങ്ങാട്: കേരള വാട്ടർ അതോറിറ്റി നെടുമങ്ങാട് പേരുമല ശുദ്ധീകരശാലയിൽ നിന്നും വട്ടപ്പാറയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ പത്താംകല്ല് ഭാഗത്തായി പൊട്ടിയതിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നെടുമങ്ങാട് ഏരിയയിലെ പത്താംകല്ല്, നെട്ട, മണക്കോട്, ഹൗസിങ് ബോർഡ്, കൊപ്പം, കോഴിയോട്, വേങ്കോട്, സന്നഗർ, മുളമുക്ക്, വട്ടപ്പാറ ടൗൺ ഏരിയ, മുളങ്കാട്, പള്ളിവിള, ഒഴുകുപാറ, പുങ്കുമൂട്, താന്നിമൂട്, ഇരിഞ്ചയം, മേലെതേക്കട, പച്ചക്കാട്, പൂവത്തൂർ എന്നിവിടങ്ങളിൽ 04.10.2026, 05.10.2026 എന്നീ ദിവസങ്ങളിൽ കുടിവെള്ളവിതരണം പൂർണ്ണമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0472 2802629, 1916 (ടോൾ ഫ്രീ) എന്ന നമ്പറിലോ ബന്ധപ്പെടുക.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments