Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഗ്യാനേഷ് കുമാറിനെതിരെ മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടന്നു

കന്യാകുളങ്ങര: എസ്ഐആർ അട്ടിമറി ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കന്യാകുളങ്ങര ജംഗ്ഷനിൽ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.


നേതാക്കളായ എസ് എ വാഹിദ്, എസ്എഫ്എസ്എ തങ്ങൾ, പോത്തൻകോട് റാഫി, അലികുഞ്ഞ്, നാസറുദ്ദീൻ കന്യാകുളങ്ങര, പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, കരകുളം സന്തോഷ്, സഫീർ പുന്നമൂട്ടിൽ,കരകുളം മുഹമ്മദ് ഷിബു, ഷാജഹാൻ മർഹബ, വട്ടപ്പാറ ശ്രീകുമാർ, വെമ്പായം സലാം, സുൽഫിക്കർ പോത്തൻകോട്, പോത്തൻകോട് ഷാജഹാൻ, മുഹമ്മദ് ബഷീർ, അബ്ദുൽ കലാം, പൂന്തറ മൂസാ, ഷിബിൻ, അബ്ദുൽ ഹക്കീം, റഹീം പുലന്തറ, സുബൈർ, കെ കെ ജി അജീബ്, ഷജീർ ചിറമുക്ക്, ശിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments