Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

വെള്ളനാട്: വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.


ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെറുവക്കോണം സത്യൻ, വൈസ് പ്രസിഡന്റ്‌ എം. ജിജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിഷ്ണു ആനപ്പാറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റി. സുനിൽ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്. കുട്ടപ്പൻകാണി, ഷീജ എസ്. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments