Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: നെടുമങ്ങാട് കോൺഗ്രസ് പ്രകടനം നടത്തി

നെടുമങ്ങാട്: തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയതലത്തിൽ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെടുമങ്ങാട് കോൺഗ്രസ് പ്രവർത്തകർ ഐക്യദാർഢ്യ പ്രകടനം നടത്തി. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു.



മുതിർന്ന കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, നെറ്റിറച്ചിറ ജയൻ, അഡ്വ. തേക്കട അനിൽകുമാർ, വട്ടപ്പാറ ചന്ദ്രൻ, മഹേഷ് ചന്ദ്രൻ, ചിറമുക്ക് റാഫി, ഊങ്കുമൂട് അജി, കരിപ്പൂർ സുരേഷ്, ഇരുമരം സജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments