Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ടിക്കറ്റ് നിരക്കിൽ ഒരു രൂപ കുറഞ്ഞു; പ്ലസ് വൺ വിദ്യാർഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ആര്യനാട്: ടിക്കറ്റ് തുകയിൽ ഒരു രൂപയുടെ കുറവുണ്ടായതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കണ്ടക്ടർ നിർബന്ധപൂർവം ഇറക്കിവിട്ടതായി പരാതി. കഴിഞ്ഞ ദിവസം ആര്യനാടാണ് സംഭവം നടന്നത്.


​യാത്രയ്ക്കിടെ ടിക്കറ്റെടുക്കുമ്പോൾ വിദ്യാർഥിയുടെ കൈയിൽ ഒരു രൂപ തികയാതെ വരികയായിരുന്നു. തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ബസിൽ നിന്ന് ഇറങ്ങാൻ കണ്ടക്ടർ വിദ്യാർഥിയോട് ആവശ്യപ്പെടുകയായിരുന്നു.

​"ഇവിടെ ഇറങ്ങിക്കോ, ഇതാണ് നിന്റെ സ്റ്റേഷൻ എന്ന് കണ്ടക്ടർ പറഞ്ഞു. ബസിൽ നിന്ന് ഇറങ്ങില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, 'നിന്റെ മനസ്സിലുള്ളത് എനിക്ക് അറിയാമോ' എന്ന് ചോദിച്ചാണ് എന്നെ നിർബന്ധിച്ച് ഇറക്കിവിട്ടത്," എന്ന് വിദ്യാർഥി പറഞ്ഞു.

​സ്കൂൾ വിദ്യാർഥികളോട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഉന്നതാധികൃതർക്കും പൊലീസിനും പരാതി നൽകാനാണ് വിദ്യാർഥിയുടെയും കുടുംബത്തിന്റെയും തീരുമാനം.



വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments