നെടുമങ്ങാട്: നെടുമങ്ങാട് മഞ്ച ഗവ. ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. സാബു നിർവ്വഹിച്ചു. എ.ഇ.ഒ എം. വി. ബിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളോട് സംസാരിച്ചു.

എസ്.എച്ച്.ഒ പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്, പി.ടി.എ പ്രസിഡന്റ് കെ. എസ്. ഉദയകുമാർ, ഹെഡ്മാസ്റ്റർ എം. എസ്. സതീഷ്, പ്രിൻസിപ്പാൾ ആർ. രഞ്ജിത്ത്, അബ്ദുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.