Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

​എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം: അരുവിക്കര മേഖല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച അരുവിക്കര മേഖല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സിപിഐ അരുവിക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായരാണ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത്.


​സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്. എ. റഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ എൽ. ജി. അജേഷ് സ്വാഗതം ആശംസിച്ചു.

​യോഗത്തിൽ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം ഇ. എം. റഹിം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനോഹരൻ നായർ, രേണുക രവി, അഡ്വ. ശ്രീലാൽ, എസ്. ശ്രീകുമാർ, മാവിറവിള രവി, വിശ്വനാഥൻ, കളത്തറ വേണു, ഷാജഹാൻ, കാച്ചണി ബിനു, ഭാസിക്കുട്ടി നായർ എന്നിവർ സംസാരിച്ചു.

​കൂടാതെ ബ്രാഞ്ച് സെക്രട്ടറിമാരായ സിമി, കളത്തറ ചന്ദ്രൻ, മുണ്ടെല സുജിത്, അബ്‌ദുൾ റഹിം, ഇരുമ്പ ശശി, കോമളവലിയമ്മ എന്നിവരും സംസാരിച്ചു. അരുവിക്കര ടൗൺ ബ്രാഞ്ച് സെക്രട്ടറി അബ്‌ദുൾ ഹുസൈൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments