
വെള്ളനാട്, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തേക്ക് ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് അരുവിക്കര എം.എൽ.എ ജി.സ്റ്റീഫൻ പ്രശ്നം അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി. സ്ഥലം സന്ദർശിച്ച മന്ത്രി പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി. തുടർന്നാണ് സമയബന്ധിതമായി ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പൊതുവെ വീതികുറഞ്ഞ റോഡിലെ കൊടുംവളവിന് ഒരുവശം താഴ്ന്ന പ്രദേശമാണ്. ഈ ഭാഗത്തുള്ള സ്വകാര്യ വ്യക്തികളുടെ 32.4സെന്റ് ഭൂമി 2024ൽ 2.50കോടി അനുവദിച്ചാണ് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെ 2025ൽ നിർമ്മാണത്തിന് 5 കോടി അനുവദിക്കുകയായിരുന്നു.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.