Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വഴിയില പഴകുറ്റി നാലുവരിപ്പാത; സർവ്വകക്ഷി യോഗം ചേർന്നു


കരകുളം: വഴിയില പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും, ഉയർന്നുവന്ന പരാതികൾ പരിഹരിക്കുന്നതിനും ആയി നെടുമങ്ങാട് എംഎൽഎ ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ കരകുളം ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വച്ച് സർവ്വകക്ഷി യോഗം ചേർന്നു.
 
റോഡ് വികസനവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽ വന്ന പരാതികൾ ഉടൻ തന്നെ പരിഹരിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട മെറ്റീരിയൽസിന്റെ ലഭ്യതക്കുറവും, കെഎസ്ഇബിയുടെയും, വാട്ടർ അതോറിറ്റിയുടെയും നിസ്സഹകരണ സമീപനമാണ് വർക്കിൽ ചെറിയതോതിൽ തടസ്സം നേരിട്ടതെന്നും, എന്നാലും എഗ്രിമെന്റ് കാലാവധിക്കുള്ളിൽ തന്നെ റോഡ് പണി പൂർത്തിയാക്കാൻ കഴുയുമെന്ന് കരാറ് കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു. ഒന്നാം റീച്ചിന് സമാനമായുള്ള ചില ഗ്രാമീണ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ തുക എത്തിയിട്ടുണ്ടെന്നും അടിയന്തരമായി തന്നെ അത്തരം പ്രവർത്തികൾ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി അജിത് കുമാർ പറഞ്ഞു. ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഉന്നത തലയോഗം വിളിച്ചു ചേർക്കുമെന്നും എംഎൽഎ അറിയിച്ചു.

യോഗത്തിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത് കുമാർ, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എസ്.എസ് രാജലാൽ, സിപിഐ മണ്ഡലം സെക്രട്ടറി വി.രാജീവ് തുടങ്ങി വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കെആർഎഫ്ബി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments