Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സംസ്ഥാന സ്കൂൾ ഗെയിംസ്; ജിംനാസ്റ്റിക്സിൽ സ്വർണം കൊയ്ത് തലസ്ഥാനം

കണ്ണൂർ:
സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ്–ഒന്ന്‌ മത്സരങ്ങളിൽ ജിംനാസ്റ്റിക്‌സ്‌ മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണവും 19 വെള്ളിയും 32 വെങ്കലവും നേടി 185 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 13 സ്വർണം, 16 വെള്ളി, ഏഴ്‌ വെങ്കലം നേടി 123 പോയിന്റുമായി കണ്ണൂർ രണ്ടും നാല്‌ സ്വർണം, ആറ്‌ വെള്ളി, മൂന്ന്‌ വെങ്കലം നേടി 46 പോയിന്റുമായി കോഴിക്കോട് മൂന്നും സ്ഥാനം നേടി.

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗുസ്തി മത്സരങ്ങളിൽ 40 എണ്ണം പൂർത്തിയാകുമ്പോൾ 13 സ്വർണവും 6 വെള്ളിയും 5 വെങ്കലവും നേടി 88 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും 12 സ്വർണം, 2 വെള്ളി, 9 വെങ്കലം എന്നിവ നേടി 75 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുമാണ്. 2 സ്വർണം, 6 വെള്ളി, 10 വെങ്കലം എന്നിവ നേടി 38 പോയിന്റുമായി പാലക്കാട്‌ ജില്ലായാണ് മൂന്നാം സ്ഥാനത്ത്. തൈകോണ്ടോ മത്സരങ്ങളിൽ 21 എണ്ണം പൂർത്തിയാകുമ്പോൾ 6 സ്വർണ്ണവും 6 വെള്ളിയും 2 വെങ്കലവും നേടി 50 പോയിന്റുമായി മലപ്പുറം ജില്ല ഒന്നും 6 സ്വർണം, 1 വെള്ളി, 5 വെങ്കലം നേടി 38 പോയിന്റുമായി കാസർകോട് രണ്ടും 2 സ്വർണം, 3 വെള്ളി, 2 വെങ്കലം എന്നിവ നേടി 21 പോയിന്റുമായി എറണാകുളം ജില്ലയാണ് മൂന്നും സ്ഥാനത്താണ്‌.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments