
നിയന്ത്രണവുമായി ബന്ധപ്പെട്ട് പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള ബസുകളെ വഴയിലയിൽ നിന്ന് മുൻപ് വഴി തിരിച്ച് വിട്ടതോടെ ഏണിക്കര, കരകുളം, കെൽട്രോൺ ജംക്‌ഷൻ, അഴിക്കോട്, മരുതിനകം, പത്താംകല്ല് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോകാൻ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടർന്ന് യാത്രക്കാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു. റോഡിന് കുറുകെ ശുദ്ധജല പൈപ്പ് ലൈനുകൾ കടന്നുപോകുന്ന 3 സ്ഥലങ്ങളിൽ പൈലിങ് ജോലികൾ നടത്തി കോൺക്രീറ്റ് കവചം ഒരുക്കുന്നതിനായി ആണ് 4 മാസം മുൻപ് വലിയ വാഹനങ്ങൾക്ക് വഴയില മുതൽ കരകുളം പാലം വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
ആറാംകല്ലിൽ പൈലിങ് ജോലികൾ അവസാനഘട്ടത്തിലാണ്. കരകുളം പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൈലിങ് ജോലികൾ 50% കഴിഞ്ഞു. ഇലക്ട്രിസിറ്റി അധികൃതർക്ക് ട്രാൻസ്ഫോമർ മാറ്റി വയ്ക്കാൻ കാലതാമസം ഉണ്ടായതോടെ ആണ് ഇവിടെ പൈലിങ് ജോലികൾക്ക് വേഗം കുറഞ്ഞത്. ഏണിക്കരയിൽ പൈലിങ് ജോലികൾ ആരംഭിച്ചിട്ടില്ല. കരകുളം മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എട്ടാംകല്ല് മുതൽ കരകുളം പാലം വരെ രണ്ടര വർഷത്തോളമായി ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.