
വെള്ളനാട്ടെ പരിസ്ഥിതിസം രക്ഷണ സംഘടനയായ 'പ്രകൃതി' വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിൽ ഒൻപതുവർഷമായി നട്ടുപരിപാലിച്ചുവന്നിരുന്ന എഴുനൂറോളം മരങ്ങളിൽ ആറു മരങ്ങൾ പൂർണമായും മൂന്നുമരങ്ങൾ പകുതിവെച്ചും 15 മരങ്ങളുടെ തായ്ത്തടിയും പഞ്ചായത്ത് പ്രസിഡന്റ് വെട്ടിക്കളഞ്ഞതിനെതിരേ പ്രകൃതി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ശശിക്കെതിരേ നടപടിയെടുക്കാൻ പോലീസിന് പി.ഡബ്ല്യു.ഡി. കത്തുനൽകിയത്.
വെള്ളനാട് ശശി കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്ന സമയത്ത് വിശ്രമകേന്ദ്രം പണിയുന്നതിനുവേണ്ടി വെള്ളനാട് കൂവക്കുടിയിൽനിന്ന രണ്ടു തണൽ മരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമങ്ങൾ നടത്തിയിരുന്നു. പ്രകൃതിയുടെ പരാതിയെ തുടർന്ന് ട്രീ കമ്മിറ്റി ഇടപെട്ട് ഈ ശ്രമത്തെ തടഞ്ഞു. വെള്ളനാട് ഗവ. എൽ.പി. സ്കൂൾ കോമ്പൗണ്ടിൽ നിന്ന എട്ടു മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇതിനെതിരേ കളക്ടർക്ക് പ്രകൃതിനൽകിയ പരാതി നിലവിൽ അന്വേഷണത്തിലാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.