കോക്‌ടെയിൽ ടെക്സ്റ്റൈൽസ് പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങൾ, ഇന്റീരിയർ അലങ്കാരങ്ങൾ, കൗണ്ടറുകൾ, എസി എന്നിവയടക്കം ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അധികൃതരെ അറിയിച്ചു. റോജ സിൽക്സിന്റെ ബഹുനില മന്ദിരത്തിന്റെ പകുതിയിലേറെയും സ്റ്റോർ റൂമുകളും കത്തിനശിച്ചു. ക്യാഷ് കൗണ്ടറും വസ്ത്രങ്ങളും എസിയും അഗ്നിക്കിരയായി. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജെവിഎം മൊബൈൽസിലെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും പൂർണമായി കത്തിയമർന്നു. അരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുമാർ ജ്വല്ലറി മുഴുവനായും കത്തിപ്പോയി. ബ്രാൻഡ് ഹൗസ് റെഡിമെയ്ഡ് ഷോപ്പിലെ വസ്ത്രങ്ങളും ഫർണിച്ചറും കൗണ്ടറുകളും നശിച്ച് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി.
കോക്‌ടെയിൽ ടെക്സ്റ്റൈൽസിന് സമീപത്തെ വൈദ്യുത പോസ്റ്റിലെ കേബിളുകളിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ചൊവ്വാഴ്ച ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നെടുമങ്ങാട് ആർഡിഒ കെ.പി. ജയകുമാർ, തഹസിൽദാർ നന്ദകുമാർ എന്നിവർ വ്യാപാരികളുടെ മൊഴിയെടുത്ത് പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി.
പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇൻഷുറൻസ് അപേക്ഷകൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുമെന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു. ജി.ആർ. അനിൽ എംഎൽഎ, നഗരസഭാ ചെയർമാൻ ആർ. ജയദേവൻ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.