
ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഡിസിസി ഓഫീസിന് നേരെയുള്ള കയ്യേറ്റം. കരിങ്കൊടി പ്രതിഷേധത്തെത്തുടർന്ന് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് ഡിസിസി ഓഫീസടക്കമുള്ള കോൺഗ്രസ് സ്ഥാപനങ്ങൾക്ക് നേരെ കല്ലേറും ആക്രമണവും ഉണ്ടായത്. നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും, രാഷ്ട്രീയ അതിക്രമങ്ങൾ കേരളീയ പൊതുസമൂഹം അംഗീകരിക്കില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.