Recent-Post

റവന്യു ടവറിലെ ഭാര്യയുടെ സ്ഥാപനത്തിൽ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


നെടുമങ്ങാട്: ഭാര്യയുടെ സ്ഥാപനത്തിൽ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുക്കോലയ്ക്കൽ പറണ്ടോട്ടുകോണം മണി മന്ദിരത്തിൽ സതീഷ് കുമാർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ നെടുമങ്ങാട് റവന്യു ടവറിലാണ് സംഭവം നടന്നത്.


ഭാര്യ തങ്കമണിയുടെ റവന്യു ടവറിലുള്ള ഡി.ടി.പി സെന്ററിന്റെ വിന്റോ ഗ്ളാസ് തകർത്ത് അകത്തു പ്രവേശിച്ച സതീഷ് സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭാര്യ ഡി.ടി.പി സെന്റർ നടത്തുന്ന മുറിയിൽ ചുരിദാർ ഷാളുപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. സെന്റർ തുറക്കാനെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്.


കെട്ടിടങ്ങൾക്ക് ടൈൽ പാകുന്ന ജോലിക്കാരനായിരുന്നു സതീഷ്.
മദ്യലഹരിയിൽ ഭാര്യയോടു വഴക്കിട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം മൂഴി കൊല്ലയിലുള്ള സതീഷിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments