Recent-Post

മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിലെ പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു






നെടുമങ്ങാട്: മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിലെ പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മരിച്ചത്.




കഴിഞ്ഞ 17 ന് രാത്രി 8.30 ഓടെ മുക്കോല ജംഗ്ഷനിലാണ് സംഭവം. ഇരട്ടപ്പേര് വിളിച്ചതിനെ തുടർത്ത് മൂവർ തമ്മിലുള്ള തർക്കം കയ്യാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആചാരിയെ പിടിച്ച് തള്ളുകയായിരുന്നു. വെയിറ്റിങ് ഷെഡിന്റെ അരച്ചുമരിൽ നിന്ന് വീണ് അബോധാവസ്ഥയിലാവുകയായിരുന്നു. പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയി. മൂന്ന് മ ണിക്കുറോളം മുക്കോലയിൽ മഴനനഞ്ഞ് കിടന്ന ഇയാളെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മ യും ചേർന്ന് രാത്രി വീട്ടിൽ കൊണ്ടുവന്നു. മർദ്ദിച്ചവരുടെ വിവരങ്ങൾ മോഹനൻ ആശാരി പറഞ്ഞു. ആശുപത്രിയിൽ പോകേണ്ടെന്ന് പറഞ്ഞ് കിടന്നു.


കാല് തണുപ്പ് ബാധിച്ച് ചലിക്കാതായ തിനെതുടർന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തുർന്ന് മെഡിക്കൽ കോളജ് ആ ശുപത്രിയിലും പ്രവേശിപ്പിച്ചു. സ്പൈനൽ കോഡ് തകർന്നായിരുന്നു മരണം. പ്രതികൾ കുറ്റസമ്മതം നടത്തിയതായി നെടുമങ്ങാട് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യതു.

Post a Comment

0 Comments