Recent-Post

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു



നെടുമങ്ങാട്:
ജില്ലാ ആശുപത്രിയിൽ എച്ച്എംസി മുഖാന്തിരം ലാബ് ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, അനസ്‌തേഷ്യ ടെക്‌നീഷൻ, ഇസിജി ടെക്‌നീഷ്യൻ, ഒപ്‌ടോമെട്രിക് ടെക്‌നീഷ്യൻ എന്നീ തസ്തികളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക   


ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ രണ്ടും മറ്റ് തസ്തികകളിൽ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 28ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.



Post a Comment

0 Comments