നെടുമങ്ങാട്: തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ്(18) മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇന്ന് രാവിലെ പതിനൊന്നരയോടെ മിഥുനും രണ്ട് സുഹൃത്തുക്കളും തിരിച്ചിട്ടപാറയില്‍ എത്തിയിരുന്നു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലുണ്ടായപ്പോള്‍ മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കടിയില്‍ കയറി നില്‍ക്കുകയായിരുന്നു. ഇവിടെവച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്കും പരിക്കേറ്റു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനു താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചതിനേ തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് രണ്ടുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.