Recent-Post

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നെടുമങ്ങാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

 


തിരുവല്ലം: തിരുവല്ലത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നെടുമങ്ങാട് സ്വദേശി മരിച്ചു. പുല്ലമ്പാറ സ്വദേശി മുഹമ്മദ്‌ ഇക്ബാൽ (23) ആണ് മരിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഇന്ന് വൈകുന്നേരം അഞ്ചരയോടെ കഴക്കൂട്ടം കന്യാകുമാരി ദേശീയപാത 66 ൽ തിരുവല്ലം പാലത്തിലായിരുന്നു അപകടം സംഭവിച്ചത്. ജോലിസംബന്ധ ആവശ്യവുമായി പോയി തിരികെ വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


തിരുവല്ലത്ത് നിന്ന് അമ്പലത്തറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ലം പാലത്തിലൂടെ വൺവേ തെറ്റിച്ചാണ് കടന്നുപോകുന്നത്. ഇത് നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയ സ്ഥലമാണ് ഇവിടം. കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾകൂടി ഈ പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ അപകടം പതിവാവുകയാണ്. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് ഇവിടം അപകടത്തിന് വഴിയൊരുക്കുന്നത്. ഈ അനാസ്ഥയ്ക്കെതിരെ നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചുവെങ്കിലും ഇതിന് യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെട്ട ഏറ്റവും ഒടുവിലത്തെ ഇരയാണ് മുഹമ്മദ് ഇഖ്ബാൽ.




Post a Comment

0 Comments