നെടുമങ്ങാട്: കുശർക്കോട് പാളയത്തിൻമുകൾ പുനരധിവാസ കോളനിയിലെ ഒന്നാം നമ്പർ വീട്ടിൽ സുഖിലിന്റെയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാഴ്ചയോളമായി കുഞ്ഞിനു ശാരീരികാസ്വസ്ഥതകൾ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച വെളുപ്പിന് സൂര്യയ്‌ക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെനിന്ന് എസ്.എ.ടി. ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.