Recent-Post

കൊടും ക്രിമിനലായ സുജിത്ത് കൃഷ്ണക്കും ഭാര്യയ്ക്കുമെതിരെ കരിക്കകം നിവാസികളുടെ ജനകീയ കൂട്ടായ്മ


കരിക്കകം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ആക്ടിൽ വിയ്യൂർ ജയിലിൽ കഴിയുന്ന സുജിത് കൃഷ്ണ എന്ന പട്ടി സുജിത്തും ഇയാളുടെ ഭാര്യ സിത്താര ചന്ദ്രനും കരിക്കകം നിവാസികൾക്ക് എതിരെ നിരന്തരം കള്ളക്കേസുകൾ കൊടുക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കരിക്കകം വായനശാല ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.





നാട്ടുകാരിൽ ചിലരെ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയും സുജിത്തിന്റെ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ നാട്ടുകാരെ വധിക്കുകയും ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇവർക്കെതിരെ നിരവധി മാസ് പെറ്റീഷനുകൾ ഇതിനോടകം നൽകി കഴിഞ്ഞു. ഇപ്പോൾ കാപ്പ പ്രതിയായ സിത്താര ഹൈക്കോടതിയിൽ നിന്നും രണ്ടുമാസത്തെ ഇളവ് വാങ്ങി നാട്ടിൽ തിരിച്ചെത്തുകയും ഇത്തരം പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതായും നാട്ടുകാർ പറഞ്ഞു.
 


വാർഡ് കൗൺസിലർ ഡി ജി കുമാരൻ, മുൻ കൗൺസിലർമാരായ എസ് സുരേഷ്, എസ് രതീന്ദ്രൻ, അഡ്വക്കേറ്റ് അശ്വതി, കരിക്കകം സുരേഷ് (ആർഎസ്പി), വിജെ മുരളി എന്നിവരുടെ നേതൃത്വത്തിൽ ആണ് ജനകീയ കൂട്ടായ്മ നടന്നത്.

Post a Comment

0 Comments