Recent-Post

കരിപ്പൂരിൽ യുവായിനെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിലായി


നെടുമങ്ങാട്: കുപ്രസിദ്ധ കുറ്റവാളി പിടിയിലായി. കരിപ്പൂര് തേവരുകുഴിയിൽ ലക്ഷംവീട്ടിൽ വാണ്ട ഷാനവാസ് എന്നറിയപ്പെടുന്ന ഷാനവാസ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.




ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. കരിപ്പൂര് കണ്ണാറംകോട് സ്വദേശി ഷിനുവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷിനുവിന്റെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ചത് തിരികെ നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ഞായറാഴ്ച രാത്രി വാണ്ട എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടാളിയായ സ്ഥിരം കുറ്റവാളി പടക്ക് അനീഷ് എന്ന് വിളിക്കുന്ന അനീഷുമായി ചേർന്ന് വടി വാളു കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സൈബർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. രണ്ടാംപ്രതി ആര്യനാട് സ്വദേശിയായ അനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം, പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയാണിയാൾ. 


നെടുമങ്ങാട് എസ് എച്ച് ഒ അനീഷ് ബി, എസ് ഐ അനിൽകുമാർ, എ എസ് ഐ വിജയൻ, സിപിഒ മാരായ ജവാദ്, സജു, ജിജിൻ, വൈശാഖ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു. പ്രതിയെ സംഭവസ്ഥലത്തും അനുബന്ധ പ്രദേശങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.




Post a Comment

0 Comments