വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പുലർച്ചെയും സന്ധ്യാസമയത്തും ജാഗ്രത പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. കരടിശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്നത് ആദിവാസി സമൂഹമാണ്. ആറ് മാസത്തിനിടയിൽ വിതുര പഞ്ചായത്തിൽ മാത്രം മൂന്ന് പേരെയാണ് കരടികൾ ആക്രമിച്ചത്. ആറ് മാസം മുൻപ് വിതുര പഞ്ചായത്തിലെ പൊടിയക്കാല കന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ കാണിയെയും മണലി തച്ചരുകാല പുത്തൻവീട്ടിൽ ശിവദാസൻ കാണിയെയും കരടികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. മഴയായതോടെ വീണ്ടും കരടികൾ മേഖലകളിലെത്തി തുടങ്ങിയതായി ആദിവാസികൾ പറയുന്നു.
ചക്ക സീസണായാൽ കരടികൾ കൂട്ടത്തോടെയും ഒറ്റയ്ക്കും എത്തുന്നത് പതിവായി മാറി. ആദിവാസി മേഖലകളിലാണ് കൂടുതൽ ശല്യം. കരടിക്ക് പുറമേ കാട്ടാനകളും ചക്ക പ്രിയരാണ്. ആദിവാസി തീർന്നാലുടൻ പഞ്ചായത്തിലെ മേഖലകളിലെ നാട്ടിൻപുറങ്ങളിലേക്കെത്തും. വിതുര ചാത്തൻകോട്, ചെമ്മാംകാല, നാരകത്തിൻകാല, കളിയിക്കൽ, പൊടിയക്കാല, മണലി, തച്ചരുകാല, കല്ലുപാറ, മൊട്ടമൂട്, കുട്ടപ്പാറ എന്നിവിടങ്ങളിലാണ് കരടിശല്യമുള്ളത്.
ഇത്തരം സംഭവങ്ങൾ ഇനിയുണ്ടായാൽ സർക്കാർ രൂപീകരിച്ചിട്ടുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് വിവരമറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ഇനിയുണ്ടായാൽ സർക്കാർ രൂപീകരിച്ചിട്ടുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് വിവരമറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ഫോൺ : തിരുവനന്തപുരം ഡിവിഷൻ : 9188407517
സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ: 9188407510
സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ: 9188407510
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.