Recent-Post

സൗജന്യ അസ്ഥി സാന്ദ്രത പരിശോധനയും സ്തന പരിശോധന ക്യാമ്പും നടത്തി ആനാട് ഗവ: ആയുർവേദ ആശുപത്രി



ആനാട്: ആനാട് ഗ്രാമപഞ്ചായത്തും ആനാട് ഗവ: ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ അസ്ഥി സാന്ദ്രത പരിശോധന, നെർവ് കണ്ടക്ഷൻ സ്റ്റഡി, സ്ത്രീ രോഗ സ്പെഷ്യാലിറ്റി ഒ.പി.യുടെ ഭാഗമായി സൗജന്യ സ്തന പരിശോധന എന്നിവ സംഘടിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് വൈസ് പ്രസിഡൻറ് പാണയം നിസാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആശുപത്രി വികസന സമിതി അംഗങ്ങളായ ഹരിദാസ്, പത്മകുമാർ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സ്ത്രീരോഗ സ്പെഷ്യാലിറ്റി ഒ.പി. വഴി ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച് ഡോ. ദീപ രാജ് സംസാരിച്ചു. സ്ഥാപനത്തിലെ മർമ്മ മെഡിക്കൽ ഓഫീസർ ഡോ. രോഹിത് ജോൺ നന്ദി പ്രകാശിപ്പിച്ചു. ഡോ. പൂർണിമ, ഡോ. വിഷ്ണു മോഹൻ, ഡോ. അപർണ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

 

Post a Comment

0 Comments