
വിതുര: വിതുര - പൊന്മുടി റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ. നെടുമങ്ങാട് പൊന്മുടി സംസ്ഥാന പാതയിൽ പലയിടത്തും കുഴികളാണ്. മഴകൂടി കാനത്തതോടെ ഈ കുഴികൾ യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നു. പല കുഴികളും വലിയ ഗർത്തമായി മാറി ഇരുചക്ര യാതക്കാർക്കാണ് അപകടം കൂടുതലും സംഭവിക്കുന്നത്. ഒരു വർഷത്തിലേറെയായി ഈ റോഡിന്റെ പണികൾ ഇഴഞ്ഞു നീങ്ങുകയാണ്.


വിതുര മേഖലയിൽ പലയിടത്തും വലിയ കുഴികളാണ്. വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. പൊതുമരാമത്ത് മന്ത്രി പലപ്രാവശ്യം ഇവിടെ മിന്നൽ പരിശോധന നടത്തി. എന്നാൽ പണി ഇഴഞ്ഞു തന്നെയാണ്.
.png)
ഈ റോഡിന്റെ ദുരിതാവസ്ഥയിൽ പ്രതിഷേധിച്ച്ചാണ് യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത്. മഴ കനത്തതോടെ പണികളും നീളുകയാണ്. ഇനിയും എത്രനാൾ കാത്തിരിക്കണം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.