Recent-Post

പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



പനവൂർ: കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴി മാൻകുഴി സുമയ്യയുടെ വീട്ടിൽ നിന്നുമാണ് മുഹമ്മദ്‌ ഷെഹീൻ (23) നെ കഞ്ചാവ് ചെടികളുമായ് ഡാൻസാഫ് ടീമും നെടുമങ്ങാട് പോലീസും പിടികൂടിയത്. രാത്രികാലങ്ങളിൽ നിരവധി ചെറുപ്പക്കാർ ഈ വീട്ടിൽ വന്നു പോകുന്നത് 




ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺനാരായണിനെ അറിയിക്കുകയും തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയതിൽ ഈ വീട്ടിൽ ചെറുപ്പക്കാർ കൂടി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കി. രണ്ട് മാസമായി ഷെഹീൻ ഈ വീട്ടിൽ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അയൽകാരുമായി ഒരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. 


നെടുമങ്ങാട് പോലീസും ഡാൻസാഫ് ടീമും ചേർന്ന് ഈ വീട്ടിൽ പരിശോധനനടത്തിയതിലാണ് പോളിത്തീൻ കവറിൽ നാട്ടുവളർത്തിയ 5 കഞ്ചാവ് ചെടിയും, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ആധുനിക ഉപകാരണവും കണ്ടെത്തിയത്. തുടർന്ന് എക്സൈസ് പാർട്ടിവന്ന് കഞ്ചാവ്ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പോലീസ് നടപടി പൂർത്തിയാക്കി കഞ്ചാവ് ചെടിയും പ്രതി ഷെഹീനെയും അറസ്റ്റ് ചെയ്തു. രണ്ട് അടി ഉയരത്തിൽ വളർന്ന ചെടിയാണ് പിടി കൂടിയത്. കുറച്ച് നാൾ മുമ്പ് പ്രതിയെ ബൈക്കിൽ കഞ്ചാവുമായി പോലീസ് പിടിച്ചിട്ടുണ്ട്.

Post a Comment

0 Comments