Recent-Post

തിരുവനന്തപുരം തെന്മല സംസ്ഥാന പാതയിൽ അഴിക്കോടിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം




നെടുമങ്ങാട്: തിരുവനന്തപുരം തെന്മല സംസ്ഥാന പാതയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് പറണ്ടോട് സ്വദേശി മുബീനയാണ് മരിച്ചത്. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.



അഴീക്കോട് പെട്രോൾ പമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് ആര്യനാടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സ് യുവതിയുടെ സ്കൂട്ടറിൽ തട്ടുകയും ബസിനടിയിൽപ്പെട്ട് ബസിന്റെ പിൻ ചക്രങ്ങൾ മുബീനയുടെ തലയിൽകൂടി കയറിയിറങ്ങുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും കിട്ടിയ വിവരം. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


Post a Comment

0 Comments