നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കച്ചേരി നടയിൽ ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വിഷ്ണുവിന്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചു. പുഷ്പാർച്ചനയും ആദരാഞ്ജലികളും അർപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളും, പൊതുപ്രവർത്തകരുമായ നെടുമങ്ങാട് ശ്രീകുമാർ, നെട്ടറച്ചിറ ജയൻ, മുൻ സൈനികൻ ഷൈജു, ഇല്യാസ് പത്താംകല്ല്, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, പഴവിള ജലീൽ, വാണ്ട സതീഷ്, ഷിബു, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.