Recent-Post

ഞാറ്റുവേല ചന്ത, പൂവനി പദ്ധതികൾ ഉദ്ഘാടനം ചെയ്തു


ആനാട്. ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ സംഘടിപ്പിച്ച കർഷക സഭ - ഞാറ്റുവേല ചന്ത പദ്ധതിയുടെയും ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള പൂവനി- ഓണക്കാല പുഷ്പ കൃഷി പദ്ധതിയുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീകല നിർവ്വഹിച്ചു.




വൈസ് പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ജിതിൻ വി വി പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വേങ്കവിള സജി, എസ്. ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കേര സമിതി അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, ഇക്കോഷോപ് ഭാരവാഹികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.ശ്രീകല നന്ദി പറഞ്ഞു. ചെണ്ടു മല്ലി തൈകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ഫല വൃക്ഷ തൈകൾ, തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, ജൈവ വളങ്ങൾ തുടങ്ങിയവ ഞാറ്റുവേല ചന്തയിലൂടെ കർഷകർക്ക് വിതരണം ചെയ്തു.

  

Post a Comment

0 Comments