Recent-Post

പഞ്ചായത്തിന് കുളം വേണോ റോഡ് വേണോ; വെള്ളനാട് - അരുവിക്കര റോഡ് തകർന്നു;




വെള്ളനാട്: "പഞ്ചായത്തിന് കുളം വേണോ? റോഡ് വേണോ? രണ്ടുകൂടി ഒരുമിച്ചായാൽ കുഴപ്പം ഉണ്ടോ" എന്നാ അവസ്ഥയിലാണ് വെള്ളനാട് അരുവിക്കര റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. വെള്ളനാട് - അരുവിക്കര റോഡ് തകർന്നിട്ട് മാസങ്ങളായി. നടപടിയെടുക്കാതെ അധികൃതർ നാട്ടുകാരെ വട്ടം ചുറ്റിക്കുന്നു. വെള്ളനാട് നിന്നും അരുവിക്കര വഴി തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയാണ് ഇത്. നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ഇവിടം. മഴക്കാലം കൂടിയായതോടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി ഈ റോഡ്.



ഇതിനെ അപകടങ്ങൾ കൂടിക്കൂടി വരികയാണ് ഈ റോഡിൽ. മഴകൂടി കനത്തതോടെ അപകടങ്ങൾ തുടർക്കഥയായി. രോഗകളെയും കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾ പോകുന്നത് കിലോമീറ്ററുകൾ ചുറ്റിയാണ്. അധികാരികളുടെ കെടുകാര്യസ്ഥത അനുഭവിക്കുന്നത് ഇവിടുത്തെ നാട്ടുകാരും യാത്രക്കാരും. എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തിരമായി റോഡ് നന്നാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments