Recent-Post

നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ പമ്പും ക്യാബിനും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബസിടിച്ചു



നെടുമങ്ങാട്:
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ പമ്പും ക്യാബിനും പ്രവർത്തിക്കുന്ന കെട്ടിടം ഇടിഞ്ഞു. കെ.എസ്.ആർ.ടി.സി. ബസ് പിന്നോട്ടെടുക്കവേയാണ് കെട്ടിടത്തിൽ ഇടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും നാല് ചുമരുകൾക്കും ഇടിയുടെ ആഘാതത്തിൽ വിള്ളൽ വീണു. ഏതുസമയത്തും കെട്ടിടം നിലംപൊത്താവുന്ന നിലയിലാണ്. അപകടാവസ്ഥയിലായ ഇവിടെ മൂന്നു ജീവനക്കാർ പണിയെടുക്കുന്നുണ്ട്.



പ്രതിദിനം നൂറിലധികം ബസുകൾക്ക് ഇന്ധനം നിറയ്ക്കുന്നത് ഇവിടെ നിന്നുമാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ബസ് പിന്നോട്ടെടുക്കുമ്പോഴാണ് കെട്ടിടത്തിൽ ഇടിച്ചത്. ജീവൻ പണയംവെച്ചാണ് ഇവിടെ ജോലിചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. രാത്രിയായാൽ ഡിപ്പോയ്ക്കുള്ളിൽ വണ്ടികൾ പാർക്ക് ചെയ്യാൻ സ്ഥലം തികയില്ല. ചന്തറോഡ്, ഗേൾസ് ഹൈസ്‌കൂൾ റോഡ്, പോലീസ് സ്‌റ്റേഷൻ റോഡ് തുടങ്ങി നാല് ഭാഗത്തുമാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


Post a Comment

0 Comments