Recent-Post

എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു



പെരിങ്ങമ്മല: പെരിങ്ങമ്മലയിലെ ചരിത്രമുറങ്ങുന്ന പന്നിയോട്ട്കടവ് മാലിന്യ പ്ലാന്റ് വിരുദ്ധ സമരപ്പന്തലിൽ അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.വസന്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ താന്നിമൂട് ഷംസുദീൻ, പി.എൻ.അരുൺകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീതപ്രിജി, ഷാൻ തടത്തിൽ, ഷീബ ഷാനവാസ്, ഷീജ ഷാജഹാൻ, ഇടവം ഷാനവാസ്, ആർ.പി.കുമാർ, നജിം പെരിങ്ങമ്മല, ഇഖ്ബാൽ അബ്ദുൽ വാഹിദ്‌, അനിലേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

 

Post a Comment

0 Comments