Recent-Post

തണ്ണീർ പന്തലൊരുക്കി അരുവിക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ



അരുവിക്കര:
വേനൽ ചൂടിൽ വലയുന്ന വഴിയാത്രക്കാർക്ക് ദാഹജല മൊരുക്കുകയാണ് അരുവിക്കര ഗവൺമെൻ്റ് സ്ക്കൂൾ. അരുവിക്കര ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണീർ പന്തലിൽ നിന്ന് വഴിയാത്രക്കാർക്ക് ദാഹജലം കുടിക്കാം. സോഷ്യൽ സർവ്വീസ് സ്കീമിലെ വിദ്യാർത്ഥികളാണ് തണ്ണീർ പന്തലിന് നേതൃത്വം നൽകുന്നത്.




സംഭാരം, കുടിവെള്ളം, തണ്ണിമത്തൻ എന്നിവ യാത്രക്കാർക്ക് നൽകുന്നു. തണ്ണീർ പന്തലിന് പുറമേ സ്ക്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഭക്ഷണപ്പെട്ടിയിൽ പൊതിച്ചോറും ആവശ്യക്കാർക്ക് എടുക്കാം. 


ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഹരിലാൽ, വാർഡ് മെമ്പർ ഗീതാ കുമാരി,PTA പ്രസിഡൻ്റ് സജീവ് കുമാർ, പ്രിൻസിപ്പൽ റാണിചന്ദ്രൻ, ഹെഡ്മിസ്ട്രസ് മോളി, മണികണ്ഠൻ നായർ, സതീഷ് എം.എസ്സ്, നസീജ, അരുന്ധതി എന്നിവർ തണ്ണീർപന്തൽ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments